അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചു; ഒമാനിൽ 20 ലേറെ പ്രവാസികൾ പിടിയിൽ

മസ്‌കത്ത്: അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 20 ൽ അധികം പ്രവാസികൾ അറസ്റ്റിൽ. മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 22 പ്രവാസികളെയാണ് റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തത്. നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് യൂണിറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഏഷ്യൻ പൗരന്മാരാണ് അറസ്റ്റിലായതെന്നും ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.