
മസ്‌കത്ത്: സ്വകാര്യ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യുന്നതിനും ചോർത്തുന്നതിനും എതിരെ മുന്നറിയിപ്പ് നൽകി ഒമാൻ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വ്യക്തിഗത സ്വകാര്യത ലംഘിക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു. റോയൽ ഡിക്രി നമ്പർ 61/2026 പ്രകാരം സ്ഥാപിതമായ സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ 36/1 പ്രകാരം, സ്വകാര്യ സംഭാഷണങ്ങളും ആശയവിനിമയങ്ങളും ചോർത്തൽ, തടസ്സപ്പെടുത്തൽ, റെക്കോർഡുചെയ്യൽ, പ്രക്ഷേപണം ചെയ്യൽ അല്ലെങ്കിൽ വെളിപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് മൂന്ന് വർഷം വരെ തടവ്, 5000 റിയാൽ പിഴ അല്ലെങ്കിൽ ഇവ രണ്ടും ഉൾപ്പെടുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. എല്ലാ ഡിജിറ്റൽ, വ്യക്തിഗത ഇടപെടലുകളിലും സ്വകാര്യതാ അതിരുകളെ മാനിക്കേണ്ടതിന്റെ നിയമപരമായ ആവശ്യകതയെയാണ് ഈ നടപടി അടിവരയിടുന്നത്.




