ഒമാനിലെ മസിറ തുറമുഖത്ത് തീപിടുത്തം

മസ്‌കത്ത്: ഒമാനിലെ മസിറ തുറമുഖത്ത് തീപിടുത്തം. സൗത്ത് ഷാർഖിയ ഗവർണറേറ്റിലെ മസിറ തുറമുഖത്ത് മത്സ്യബന്ധന കപ്പലിന്റെ അവശിഷ്ടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. മസിറ എയർ ബേസിലെ റോയൽ എയർഫോഴ്സ് ഓഫ് ഒമാനിലെ (RAFO) അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി അടിയന്തര ഇടപെടൽ നടത്തി. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല.