
മസ്കത്ത്: ഒമാനിൽ അനധികൃത ഫർണിച്ചർ ഷോപ്പ് അടച്ചുപൂട്ടി. സുവൈഖിലെ ഷോപ്പാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അടച്ചുപൂട്ടിയത്. ആരോഗ്യ, സാങ്കേതിക ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ ഫർണ്ണിച്ചർ ഷോപ്പിൽ കേടായ മരവും ഉപയോഗിച്ച സ്പോഞ്ചും ഉപയോഗിച്ചാണ് വീട്ടുപകരണങ്ങൾ നിർമ്മിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തി. പുതിയ ഉൽപ്പന്നങ്ങളെന്ന പേരിൽ ഇവ ഉപഭോക്താക്കൾക്ക് വിറ്റഴിക്കുകയാണ് ചെയ്തിരുന്നത്.
ഈ ഓപ്പറേഷനിൽ, 3,000 കിലോഗ്രാം കേടുവന്ന വസ്തുക്കളും, പൂർത്തിയായതും പകുതി പൂർത്തിയായതുമായ 50 ഫർണിച്ചറുകളും ഉദ്യോഗസ്ഥർ കണ്ടുകെട്ടി. നിയമലംഘകർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.




