
മസ്‌കത്ത്: ഒമാനിൽ വീട്ടിലെ കിണറ്റിൽ വീണു കുട്ടി മരിച്ചു. ഇബ്രി വിലായത്തിലാണ് സംഭവം. അൽ-ബന പ്രദേശത്തെ ഒരു വീടിനുള്ളിലെ കിണറ്റിൽ വീണ കുട്ടിയാണ് മരിച്ചത്. അൽ ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ)യിലെ ജല രക്ഷാ സംഘങ്ങൾ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയില്ല.
കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.




