
സുൽത്താനേറ്റ് ഓഫ് ഒമാനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്കയും തമ്മിലുള്ള നാലാമത് രാഷ്ട്രീയ കൂടിയാലോചനകൾ മസ്കത്തിൽ വിജയകരമായി പൂർത്തിയായി.
ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തിയും, ശ്രീലങ്കൻ വിദേശകാര്യ, വിദേശതൊഴിൽ, വിനോദസഞ്ചാര മന്ത്രാലയ സെക്രട്ടറി അരുണി രണരാജയും ചർച്ചകൾക്ക് നേതൃത്വം നൽകി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്തിയ യോഗത്തിൽ സാമ്പത്തികം, നിക്ഷേപം, ടൂറിസം, സാംസ്കാരികം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനമായി.
ഇരുരാജ്യങ്ങൾക്കും പൊതുവായ താല്പര്യമുള്ള മേഖലകളിലെ പരസ്പര സഹകരണത്തോടൊപ്പം പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.




