
മസ്കത്ത്: മോഷണക്കേസിൽ ഒമാനിൽ രണ്ടു പേർ അറസ്റ്റിൽ. മസ്കത്ത് ഗവർണറേറ്റിലെ ഖുറയ്യാത്തിലെ വിലായത്തിലെ ഒരു വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച രണ്ടു പേരെയാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കി വരികയാണ്.




