
മസ്‌കത്ത്: സ്വകാര്യ വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അജ്ഞാത ഉറവിടങ്ങളിലേക്ക് വെളിപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ച് ഒമാൻ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ ആണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
തങ്ങളുടെ പേരിൽ ലഭിക്കുന്ന ഭവന സന്ദർശനത്തിനുള്ള ഏതൊരു അഭ്യർത്ഥനയും പൊതുജനങ്ങൾ അവഗണിക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. തങ്ങൾ ഫീൽഡ് സർവേകൾ നടത്തുകയോ ഒറ്റത്തവണ പാസ്വേഡുകൾ (ഒടിപി) അഭ്യർത്ഥിക്കുകയോ ചെയ്യുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എല്ലാ ഔദ്യോഗിക പൊതുജനാഭിപ്രായ വോട്ടെടുപ്പുകളും അവരുടെ വെരിഫൈഡ് വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്നും എൻസിഎസ്‌ഐ അറിയിച്ചു.



