
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിന്റെ വടക്കൻ ഗവർണറേറ്റുകളിൽ 2026 ഒക്ടോബറിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന പ്രവചനവുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങൾ ഒഴികെ, മറ്റ് പ്രദേശങ്ങളിൽ ശരാശരിയിൽ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കാലാവസ്ഥാ പ്രവചനം.
ഒമാൻ സുൽത്താനേറ്റിലുടനീളം ഈ മാസം താപനില ശരാശരിയിൽ കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.




