വെയർഹൗസുകളിൽ നിന്ന് മോഷണം; ഒമാനിൽ രണ്ടു പേർ അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ മോഷണക്കുറ്റത്തിന് രണ്ട് പേർ അറസ്റ്റിൽ. മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്ത് നിരവധി വെയർഹൗസുകളിൽ നിന്ന് മോഷണം നടത്തിയ രണ്ട് പേരെയാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കൽ നിന്നും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ചുകൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും കണ്ടെത്തി. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.