കേബിൾ മോഷണം; ഒമാനിൽ ഒരാൾ പിടിയിൽ

മസ്‌കത്ത്: കേബിൾ മോഷണ കേസിൽ ഒമാനിൽ ഒരാൾ പിടിയിൽ. ലിവയിലെ വിലായത്തിൽ ഒരു വാണിജ്യ കമ്പനിയിൽ നിന്നും നിർമ്മാണത്തിലിരിക്കുന്ന നിരവധി വീടുകളിൽ നിന്നുമുള്ള ഇലക്ട്രിക്കൽ കേബിളുകളും വയറുകളും ഉൾപ്പെടെ അഞ്ച് മോഷണങ്ങൾ നടത്തിയതായി സംശയിക്കുന്ന ഒരാളെയാണ് നോർത്ത് അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ നിയമ നടപടികൾ പൂർത്തിയായിവരികയാണ്.