
മസ്കത്ത്: അപകടകരമായ രീതിയിൽ വാഹന അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർ ഒമാനിൽ അറസ്റ്റിൽ. സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ പൊതുനിരത്തിൽ വാഹനത്തിൽ അശ്രദ്ധമായി അഭ്യാസപ്രകടനം നടത്തിയ സ്വദേശി പൗരനാണ് അറസ്റ്റിലായത്. ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.




