
മസ്കത്ത്: ഒമാനിൽ പ്രവാസി മലയാളി നിര്യാതനായി. തൃശൂർ ഇരിങ്ങാലക്കുട കറുപടന്ന സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അൽ ഖുവൈറിൽ വെച്ചായിരുന്നു അന്ത്യം. ചുണ്ടെക്കാട്ടിൽ വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകനാണ്. ഭാര്യ: ആരിഫ അബ്ദുൽ മജീദ്. മക്കൾ: അബ്ദുൽ നാസർ, റബിയ്യത്ത്.
ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഐ.സി.എഫിന്റെയും തലശ്ശേരി മാഹി പ്രവാസി അസോസിയേഷന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.




