ഒമാന്റെ പൊതുവരുമാനത്തിൽ വർധനവ്; 9 മാസത്തെ പൊതുവരുമാന കണക്ക് പുറത്ത്

മസകത്ത്: 2026-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഒമാന്റെ പൊതുവരുമാനത്തിൽ വർധനവ്. 16% വർധനവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഈ കാലയളവിലെ ആകെ വരുമാനം 9.828 ബില്യൺ ഒമാനി റിയാലാണ്. സർക്കാർ ചെലവുകളിലുണ്ടായ വളർച്ചയേക്കാൾ ഉയർന്ന വരുമാന വളർച്ചയാണ് രാജ്യം കൈവരിച്ചത്. പൊതുചെലവ് 9% വർധിച്ച് 9.738 ബില്യൺ റിയാലിലെത്തി. ഇതോടെ സെപ്തംബർ അവസാനത്തോടെ രാജ്യത്തിന് 90 മില്യൺ ഒമാനി റിയാലിന്റെ ബജറ്റ് മിച്ചം നേടാൻ കഴിഞ്ഞു.

അതേസമയം, രാജ്യത്തിന്റെ പൊതുകടത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 600 ദശലക്ഷത്തിലധികം റിയാലിന്റെ കുറവോടെ പൊതുകടം 14.1 ബില്യൺ റിയാലായി താഴ്ന്നു. 2025 സെപ്തംബർ അവസാനത്തിൽ ഇത് 14.7 ബില്യൺ റിയാലായിരുന്നു.