
മസ്കത്ത്: ഒമാനിൽ അശ്രദ്ധമായി ഓവർടേക്ക് ചെയ്ത ട്രക്ക് ഡ്രൈവറെ തടഞ്ഞു. അൽ ദാഹിറയിലാണ് സംഭവം. ഒറ്റവരി റോഡിൽ അശ്രദ്ധമായി ഓവർടേക്ക് ചെയ്ത് മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കിയതിനാണ് ഇബ്രി സ്പെഷ്യൽ ടാസ്ക് പോലീസ് യൂണിറ്റിന്റെ പിന്തുണയോടെ അൽ ദാഹിറ ഗവർണറേറ്റ് പോലീസ് ഒരു ട്രക്ക് ഡ്രൈവറെ തടഞ്ഞത്.
ട്രക്ക് ഡ്രൈവർ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. ഡ്രൈവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായിവരികയാണ്.




