കല്യാൺ ഡവലപ്പേഴ്‌സ് തിരുവനന്തപുരത്ത് രണ്ട് പദ്ധതികൾ പൂർത്തിയാക്കി
തിരുവനന്തപുരം: കല്യാൺ ഡവലപ്പേഴ്‌സ് തിരുവനന്തപുത്ത് രണ്ട് ഭവന പദ്ധതികൾ കൃത്യസമയത്ത് പണിപൂർത്തിയാക്കി താക്കോൽ കൈമാറി. എൻഎച്ച് ബൈപ്പാസിൽ വെൺപാലവട്ടത്തുള്ള കല്യാൺ ഗേറ്റ് വേ, ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റി എന്നീ പദ്ധതികളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്....
ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ; ഉദ്ഘാടനം അടുത്ത മാസം
മസ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ. കൊടിമരത്തിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. അൽ ഖുവൈറിലാണ് 126 മീറ്റർ ഉയരമുള്ള കൊടിമരമുള്ളത്. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് അൽ ഹുമൈദി...
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഒമാനിലെ റോഡുകളിൽ എഐ ക്യാമറകൾ
മസ്‌കത്ത്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ റോഡുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ച് ഒമാൻ. നിയമലംഘകർക്ക് കനത്ത പഴിയായിരിക്കും ലഭിക്കുക. ഒമാൻ റോഡുകളിൽ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ നിലവിൽ സജീവമാണെന്ന് റോയൽ...
ഔദ്യോഗിക സന്ദർശനം; നെതർലൻഡ്‌ലസിലേക്ക് പോകാനൊരുങ്ങി ഒമാൻ സുൽത്താൻ
മസ്‌കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി നെതർലൻഡ്‌ലസിലേക്ക് പോകാനൊരുങ്ങി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. നാളെ അദ്ദേഹം നെതർലൻഡ്സിലേക്ക് തിരിക്കും. ഏപ്രിൽ 14 മുതൽ 16 വരെ നീണ്ടുനിൽകുന്ന സന്ദർശന വേളയിൽ നെതർലൻഡ്സ്...
ഒമാനിൽ ഇനി ഗോതമ്പ് വിളവെടുപ്പ് കാലം
മസ്‌കത്ത്: ഒമാനിൽ ഇനി ഗോതമ്പ് വിളവെടുപ്പ് കാലം. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഗോതമ്പ് വിളവെടുപ്പ് ആരംഭിച്ചു. ഇത്തവണ മികച്ച വിളപ്പെടുപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇത്തവണ ഒമാനിൽ വിപുലമായ കൃഷിയും സർക്കാറിന്റെ ഭാഗത്തു നിന്നും...
നാമ വാട്ടർ സ്വദേശിവത്കരണം ശക്തമാക്കൊനൊരുങ്ങുന്നു; നടപടികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം
മസ്‌കത്ത്: ഒമാനിലെ പൊതുമേഖലാ വാട്ടർ സർവീസായ നാമ വാട്ടറിൽ സ്വദേശിവത്കരണം ശക്തമാക്കൊനൊരുങ്ങുന്നു. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ, നാമ വാട്ടർ...
വിഷു-ഈസ്റ്റർ ഓഫറുമായി കല്യാൺ ജൂവലേഴ്‌സ്; പണിക്കൂലിയിൽ 50 ശതമാനം വരെ ഇളവ്
കൊച്ചി: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറായി പണിക്കൂലിയിൽ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു....
രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചു; ഒമാനിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച 10 പേർ ഒമാനിൽ അറസ്റ്റിൽ. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. മുസന്ദം ഗവർണറേറ്റ് പോലീസ് കമാൻഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റിലായവരിൽ ബാക്കിയുള്ളവരെല്ലാം...
ഒമാനിൽ 35,000 ത്തിലധികം വാണിജ്യ രജിസ്‌ട്രേഷനുകൾ റദ്ദാക്കി
മസ്‌കത്ത്: രാജ്യത്തെ 35,000 ത്തിലധികം വാണിജ്യ രജിസ്‌ട്രേഷനുകൾ റദ്ദാക്കി ഒമാൻ. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. പ്രവർത്തനം നിർത്തിയതോ കാലാവധി കഴിഞ്ഞതോ ആയ കമ്പനികളുടെ രജിസ്‌ട്രേഷനുകളാണ് റദ്ദാക്കിയത്. വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ്...
ജലസുരക്ഷ ശക്തിപ്പെടുത്തൽ: അണക്കെട്ടിൽ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ ഒമാൻ
മസ്കത്ത്: ഒമാനിലെ ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിൽ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വരിക്കാർക്ക് സ്ഥിരമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള ഗവൺമെന്റിന്റെ നീക്കത്തിന്റെ ഭാഗം കൂടിയാണ് പദ്ധതിയെന്ന്...










