സമുദ്ര സുരക്ഷയിലും തീരദേശ സംരക്ഷണ പ്രവർത്തനങ്ങളിലും സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഒമാനും

മസ്‌കത്ത്: സമുദ്ര സുരക്ഷയിലും തീരദേശ സംരക്ഷണ പ്രവർത്തനങ്ങളിലും സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഒമാനും. ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസും റോയൽ ഒമാൻ പൊലീസ് (ആർഒപി) കോസ്റ്റ് ഗാർഡ് കമാൻഡർ കേണൽ അബ്ദുൽ അസീസ് അൽ ജാബ്രിയും കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അനുബന്ധ മേഖലകളിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും വേണ്ടി നിരവധി നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നുവന്നുവെന്നാണ് റിപ്പോർട്ടുകൾ.