പുതിയ ബ്ലഡ് ബാങ്ക് സെന്റർ സ്ഥാപിക്കാൻ ഒമാൻ; കരാറിൽ ഒപ്പുവെച്ചു
മസ്‌കത്ത്: പുതിയ ബ്ലഡ് ബാങ്ക് സെന്റർ സ്ഥാപിക്കുന്നതിന് കരാറിൽ ഒപ്പുവെച്ച് ഒമാൻ. സീബ് വിലായത്തിലെ അറൈമി ബൊളിവാർഡിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കാൻ സൊഹാർ ഇസ്ലാമിക് ബാങ്കുമായും മുഹമ്മദ് അൽ ബർവാനി ഫൗണ്ടേഷനുമായും ഒമാൻ...
ജോലിക്ക് വൈകി എത്തുന്നതും നേരത്തെ മടങ്ങുന്നതും പോലുള്ള നിയമലംഘനങ്ങൾക്ക് കർശന നടപടികൾ സ്വീകരിക്കും; അധികൃതർ
മസ്‌കത്ത്: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഒമാൻ. ഇതുസംബന്ധിച്ച് തൊഴിൽ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. ജോലിക്ക് വൈകി എത്തുന്നതും നേരത്തെ മടങ്ങുന്നതും പോലുള്ള നിയമലംഘനങ്ങൾക്ക് കർശന നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
പുതിയ നിയമത്തിന്റെ...
ഒമാനിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
മസ്‌കത്ത്: ഒമാനിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മസ്‌കത്തിലെ വാദികബീർ ഇന്ത്യൻ സ്‌കൂൾ 12-ാം ക്ലാസ് വിദ്യാർഥി അദ്വൈത് രാജേഷിനെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ കഞ്ഞിപ്പാടം...
മത്രയിൽ താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണ് അപകടം; 17 പേരെ രക്ഷപ്പെടുത്തി
മസ്‌കത്ത്: താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണ് അപകടം. ഒമാനിലെ മത്ര വിലായത്തിലാണ് സംഭവം. താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ഇവരെ സുരക്ഷിത ഇടത്തേക്ക് മാറ്റിയതായും ആളപായമൊന്നും സംഭവിച്ചില്ലെന്നും സിവിൽ ഡിഫൻസ് ആൻഡ്...
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി
മസ്‌കത്ത്: പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചത്. ഒക്ടോബർ 21 തിങ്കളാഴ്ച ഒമാൻ സമയം വൈകുന്നേരം...
വാദി ഷാബിലേക്ക് യാത്രാ വിലക്ക്; അറിയിപ്പുമായി ഒമാൻ
മസ്‌കത്ത്: ഒമാനിലെ വാദി ഷാബിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി അധികൃതർ. സൗത്ത് ഷർഖിയ ഗവർണറേറ്റിലെ വാദി ഷാബിലേക്കുള്ള യാത്രകൾക്കും സന്ദർശനങ്ങൾക്കും ഈ മാസം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൈതൃക, ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഉഷ്ണമേഖലാ ന്യൂനമർദത്തെ...
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മഴയ്ക്ക് സാധ്യത. അൽ ഹജർ മലനിരകളിലും ദോഫാർ ഗവർണറേറ്റും ഏറ്റവും കൂടുതൽ ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
സൗത്ത് ബാത്തിന, ദാഖിലിയ, നോർത്ത് ഷർഖിയ, അൽ...
ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
മസ്‌കത്ത്: ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നോർത്ത് ബാത്തിന, മസ്‌കത്ത്, സൗത്ത് ബാത്തിന, സൗത്ത് ഷർഖിയ, അൽ വുസ്ത, ദാഖിലിയ, നോർത്ത് ഷർഖിയ ഗവർണറേറ്റുകൾ,...
ഈ വർഷത്തെ കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം അവസാനിച്ചു; അറിയിപ്പുമായി ഒമാൻ
മസ്‌കത്ത്: ഈ വർഷത്തെ കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം അവസാനിപ്പിച്ചതായി ഒമാൻ. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 16 ബുധനാഴ്ച മുതൽ കിംഗ്ഫിഷിന്റെ മത്സ്യബന്ധനത്തിനും വ്യാപാരത്തിനും ഓമാനിൽ അനുമതി നൽകും.
കിംഗ്...
ശക്തമായ മഴ; ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി ഒമാൻ
മസ്‌കത്ത്: ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഒമാനിൽ ഇന്ന് മുതൽ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. പുറം ജോലികൾ...









