ഒമാനിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയിൽ വർദ്ധനവെന്ന് റിപ്പോർട്ട്

മസ്‌കത്ത്: ഒമാനിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയിൽ വർദ്ധനവ്. 10.8 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക് ബാങ്കുകളുടെ ആകെ ആസ്തി 7.9 ബില്യൺ റിയാലിലെത്തി. ഇത് സുൽത്താനേറ്റിലെ ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയുടെ 18.4 ശതമാനമാണിത്.

ബാങ്കുകളിലെയും ഇസ്ലാമിക് വിൻഡോകളിലെയും നിക്ഷേപം 17.6% വർധിച്ച് 6.4 ബില്യൺ ഒമാനി റിയാലിലും എത്തിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡിന് ശേഷം ഇസ്ലാമിക് ബാങ്കുകൾക്ക് മൂലധനം വർധിക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ നിക്ഷേപവും ഉയർന്നിട്ടുണ്ട്.

മറ്റ് ജിസിസിയെക്കാൾ ഒമാനിൽ ഇസ്ലാമിക് ബാങ്ക് വളർച്ച കൈവരിച്ചിട്ടുണ്ട്. ഒമാൻ ഇസ്ലാമിക് ബാങ്ക് വർഷത്തിൽ 88 പോയിന്റ് വളർച്ച നേടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.