‘തേജ്’ കാറ്റഗറി 1 ഉഷ്ണമേഖലാ ചുഴലിക്കാറ്റായി മാറി: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്‌കറ്റ്: ഉഷ്ണമേഖലാ ചുഴലിക്കാറ്റായ 'തേജ്' കാറ്റഗറി 2 ഉഷ്ണമേഖലാ ചുഴലിക്കാറ്റിൽ നിന്ന് കാറ്റഗറി 1 ഉഷ്ണമേഖലാ ചുഴലിക്കാറ്റായി മാറിയതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തേജിന്റെ ഉഷ്ണമേഖലാ അവസ്ഥ ക്രമേണ ദുർബലമാവുകയും അത്...
ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും
മസ്കത്ത്: ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും
ഇലക്ട്രോണിക് വെബ്‌സൈറ്റ് (www.hajj.om) വഴി നവംബർ അഞ്ചുവരെ രജിസ്റ്റർ ചെയ്യാമെന്ന് എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു.
കാഴ്ചവൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള...
തേജ് ചുഴലിക്കാറ്റ്: ആരോഗ്യ മന്ത്രാലയം കാൾ സെന്റർ ആരംഭിച്ചു
മസ്കത്ത്: തേജ് ചുഴലിക്കാറ്റിനെ നേടുന്നതിനായി മുന്നൊരുക്കം എന്ന നിലയിൽ ആരോഗ്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ ആരംഭിച്ചു. 1212, 24441999 എന്നീ നമ്പറുകളിലൂടെ കാൾ സെന്ററുമായി ബന്ധപ്പെടാൻ സാധിക്കുമെന്ന് അധികൃതർ...
ദോഫാർ, അൽവുസ്ത മേഖലകളിൽ തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം തുടങ്ങി
മസ്കത്ത്: ദോഫാർ, അൽവുസ്ത മേഖലകളിൽ തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം തുടങ്ങി. കനത്ത കാറ്റും മഴയുമാണ് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. സദാ, മിർബാത്ത്, ഹദ്ബീൻ, ഹാസിക്, ജൗഫ, സൗബ്, റഖ്യുത്, സലാല തുടങ്ങിയ...
ഉഷ്ണമേഖലാ ന്യൂനമർദം: ഒമാന്റെ ചില ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ മഴയ്ക്ക് സാധ്യത
മസ്‌കത്ത് - അറബിക്കടലിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ന്യൂനമർദ്ദം കാരണം ഞായറാഴ്ച മുതൽ സുൽത്താനേറ്റിൽ കനത്ത മഴ പെയ്യുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ന്യൂനമർദം ഒമാനിലെ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളുടെയും യെമനിലെയും...
ഒമാനിൽ ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു
മസ്‌കത്ത്: ഹിജ്‌റ 1445-ലെ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും www.hajj.om എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബർ 23 മുതൽ...
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു
മസ്കത്ത്: ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. പള്ളിയുടെ ചരിത്രത്തെക്കുറിച്ചും അതിന്റെ ഒമാനി, ഇസ്ലാമിക വാസ്തുവിദ്യാ രൂപകല്പനകളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു....
ബാതിന റോഡിൽ തുരങ്കങ്ങളും പാലങ്ങളും നിർമ്മിച്ച് വാഹന ഗതാഗതം മെച്ചപ്പെടുത്താനൊരുങ്ങുന്നു
മസ്‌കറ്റ് - അൽ ബത്തിന മെയിൻ റോഡിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനൊരുങ്ങി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (MTCIT.) മുസന്നയിലെ വിലായത്തിലെ അൽ മുലദ്ദ, അൽ സുബൈഖി, അൽ ഖുബ്ബ, സുവൈഖിലെ വിലായത്തിലെ ധയാൻ...
ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി
സുഹാർ: ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളിയിലെ സുരേഷ് (47) ആണ് മരിച്ചത്.
പത്ത് വർഷത്തിലധികമായി ഒമാനിലെത്തിയിട്ട്. പിതാവ്: പുരുഷോത്തമൻ. മാതാവ്: നളിനി. ഭാര്യ: നീന. രണ്ട് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി...
ഞായറാഴ്ച ദോഫാറിലും അൽ വുസ്തയിലും കനത്ത മഴക്ക് സാധ്യത
മസ്കത്ത്: അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖല ന്യൂനമർദമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 31 കി.മീറ്ററിൽ താഴെ വേഗതയിലാണ്...










