ധോഫർ തീരങ്ങളിൽ വിഷ സമുദ്രജീവികൾ: മുന്നറിയിപ്പുമായി അധികൃതർ

മസ്കറ്റ്: ഒമാനിലെ ധോഫർ ഗവർണറേറ്റിന്റെ തീരങ്ങളിൽ വിഷ സമുദ്രജീവികൾ ഉണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. പോർച്ചുഗീസ് മാൻ ഓ വാർ, ബ്ലൂ ബോട്ടിൽ എന്നീ ഇനങ്ങളിൽപെട്ട ജെല്ലിഫിഷുകൾക്ക് സമാനമായവ തീരങ്ങളിലുണ്ടെന്ന് കണ്ടെത്തി. സഞ്ചാരികളും മീൻ പിടുത്തക്കാരും ജാഗ്രത പാലിക്കണമെന്ന് കൃഷി, മത്സ്യബന്ധന മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള ജെല്ലി ഫിഷുകൾ…

ഒമാനിൽ വാറ്റ് നികുതി 2021ൽ നടപ്പാക്കും

മസ്കറ്റ്: ഒമാനിൽ വാറ്റ് നികുതി 2021ൽ നടപ്പാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ മസൂദ് അൽ സുനൈദി. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വാർത്താ ഏജൻസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാനിലെ വിദേശ നയങ്ങളിൽ മാറ്റമില്ലെന്നും അന്തരിച്ച സുൽത്താൻ ഖാബൂസ് പിന്തുടർന്ന നയങ്ങൾ തുടർന്നും…

ഇബ്രിയിൽ കുക്കിംഗ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

ഒമാനിലെ ഇബ്രിയിൽ ഒരു ഭക്ഷണ ശാലയിൽ സ്ഫോടനം , ഒരാൾ മരിച്ചു. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. മറ്റാർക്കും പരിക്കില്ല https://timesofoman.com/uploads/images/2020/01/21/1096966.jpg

ടൂർ ഓഫ് ഒമാന് ഫെബ്രുവരി 11 ന് തുടക്കം

മസ്കറ്റ്: ടൂർ ഓഫ് ഒമാൻ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ഫെബ്രുവരി 11ന് റുസ്താഖ് കോട്ടയിൽ നിന്ന് ആരംഭിക്കും. അഞ്ചു ദിവസങ്ങൾക്കു ശേഷം മസ്‌കറ്റിലെ മത്ര കോർണിഷിൽ സമാപിക്കും. ആ​ദ്യ ഘ​ട്ടം റു​സ്​​താ​ഖ്​ കോ​ട്ട​യി​ല്‍​ നി​ന്ന്​ ഒ​മാ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ്​​ എ​ക്​​സി​ബി​ഷ​ന്‍ സ​ന്റ​ര്‍ വ​രെ​യു​ള്ള 138 കി​ലോ​മീ​റ്റ​റും ര​ണ്ടാം ഘട്ടം…

ഒമാനില്‍ അഞ്ച് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഒമാനില്‍ അഞ്ച് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ യിതി ഏരിയയില്‍ കടലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യിതി ഏരിയയിലെ കടലില്‍ ഒമാനി പൗരനെ കാണാതായെന്ന വിവരം സിവില്‍ ഡിഫന്‍സിന്…

ഒമാനിൽ പെരുമഴ: സ്കൂളുകൾക്ക് അവധി

മസ്കറ്റ്: ഒമാനിലും പെരുമഴ. സമീപ കാലത്തെ ഏറ്റവും വലിയ മഴയാണ് രാജ്യത്ത് ലഭിച്ചത്. മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പെരുമഴയെ തുടർന്ന് മസ്കറ്റിലെ സ്കൂളുകൾക്ക് അവധി നൽകി. ചില സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചെങ്കിലും മഴ ശക്തമായതോടെ കുട്ടികളെ തിരിച്ചുകൊണ്ടുപോകാൻ രക്ഷിതാക്കൾക്ക് സന്ദേശമയച്ച ശേഷം…

നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം രാവിലെയുണ്ടായ അപകടത്തില്‍ തൃശൂര്‍ സ്വദേശി പ്രവാസിക്ക്…

തൃശൂര്‍ സ്വദേശി സി.വി വര്‍ഗീസാണ് ചൊവ്വാഴ്ച രാവിലെ മസ്‍കത്തിലെ ഗാലയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് താഴെവീണ് മരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്യുന്ന വര്‍ഗീസ്, അല്‍ സവാഹിര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷത്തോളം സലാലയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മസ്‍കത്തിലെത്തിയത്. വിസ മാറുന്നതിനായി…

ഒമാൻ സുൽത്താൻറെ നിര്യാണം: ഇന്ത്യ ദുഃഖാചരണം പ്രഖ്യാപിച്ച

ഡൽഹി: ഒമാൻ രാജാവ് സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ നിര്യാണത്തിൽ നാളെ( ജനു 13) ഇന്ത്യയിൽ ദുഃഖം ആചരിക്കും. ഇന്ത്യൻ പതാക പകുതി താഴ്ത്തി കെട്ടുകയും ഔദ്യോഗിക വിനോദങ്ങൾ എല്ലാം ഒഴിവാക്കുകയും ചെയ്യുമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികൾക്കും ആഭ്യന്തരമന്ത്രാലയം അറിയിപ്പ് നൽകി.