മലയാളി മോംസ് മിഡില്‍ ഈസ്റ്റ് രണ്ടാം വാര്‍ഷികം

മസ്‌കത്ത്: മലയാളി മോംസ് മിഡില്‍ ഈസ്റ്റ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു. ഡോ. ലീന എടാട്ടുകാരന്‍ ഡെന്നി ഉദ്ഘാടനം നിര്‍വഹിച്ചു. ഫെബിത ബദറുദ്ദീന്‍ അതിഥിയായിരുന്നു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നമായ പോളി സിസ്റ്റിക് ഒവേറിയന്‍ ഡിസീസിനെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ഡോ. ലീന വിശദീകരിച്ചു. ആഘോഷത്തിന്റെ ഭാഗമായി 'തിരംഗ്…

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാള്‍ ഓഫ് മസ്‌കത്തില്‍ തുറന്നു

മസ്‌കത്ത്: ലുലു ഗ്രൂപ്പിന് കീഴിലെ ഒമാനിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് മബേല മാള്‍ ഓഫ് മസ്‌കത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസുഫലി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സെയ്ഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫലി, ലുലു ഒമാന്‍ ഡയറക്ടര്‍…

ഒമാന്‍ എയറില്‍ റമളാന്‍ ഓഫര്‍; ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാന്‍ എയറിന്‍ റമളാന്‍ നിരക്കിളവുകള്‍ അവതരിപ്പിച്ചു. മെയ് ആറിനും 28നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ്. ഏപ്രില്‍ 30നകം ടിക്കറ്റ് ബുക്ക് ചെയ്യണം. ഇകോണമി ക്ലാസില്‍ 83 റിയാല്‍ മുതലും ബിസിനസ് ക്ലാസില്‍ 238 റിയാല്‍ മുതലും ടിക്കറ്റ് ലഭിക്കും. അബുദാബി, ദുബൈ, ദോഹ, കുവൈത്ത്, ബഹ്‌റൈന്‍,…

മാള്‍ ഓഫ് മസ്‌കത്തില്‍ അക്വോറിയം തുറന്നു

മസ്‌കത്ത്: മബേല മാള്‍ ഓഫ് മസ്‌കത്തില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അക്വോറിയം പൊതു ജനങ്ങള്‍ക്കായി തുറന്നു നല്‍കി. 12,000ത്തോളം കടല്‍ ജീവികളാണ് അക്വോറിയത്തിലുള്ളത്. മുതിര്‍ന്നവര്‍ക്ക് 8.5 റിയാലും കുട്ടികള്‍ക്ക് 6.5 റിയാലുമാണ് ടിക്കറ്റ് നിരക്ക്. കുടുംബങ്ങളായെത്തുന്നവര്‍ക്ക് പ്രത്യേകം പാക്കേജുകളുമുണ്ട്. വര്‍ഷത്തില്‍ 60,000 ദശലക്ഷം സഞ്ചാരികളെ വരെ ഉള്‍ക്കൊള്ളാന്‍…

ഒമാനില്‍ വിസ പുതുക്കാന്‍ എക്‌സ്‌റേ നിര്‍ബന്ധം

മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ വിസ പുതുക്കുന്നതിന് നെഞ്ചിന്റെ എക്‌സ്‌റേ നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് എക്‌സ്‌റേ എടുക്കണം. ഇതുമായാണ് സര്‍ക്കാര്‍ മെഡിക്കല്‍ പരിശോധനാ കേന്ദ്രത്തിലെത്തേണ്ടത്. എക്‌സ്‌റേ എടുക്കുന്ന സമയത്ത് ഫോട്ടോയും വിരലടയാളവും സെന്ററില്‍…

കെട്ടിട നിര്‍മാണ ജോലിക്കിടെ കല്ല് തലയില്‍ വീണ് വിദേശി മരിച്ചു

മസ്‌കത്ത്: വടക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റില്‍ കെട്ടിട നിര്‍മാണ ജോലിക്കിടെ കല്ല് തലയില്‍ വീണ് ഏഷ്യന്‍ വംശജന്‍ മരിച്ചു. സംഭവ സ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചിരുന്നതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

മലയാള വിഭാഗം കലാ മത്സരങ്ങള്‍ മെയ് രണ്ട് മുതല്‍

മസ്‌കത്ത്: ഇന്ത്യന്‍ സോഷല്‍ ക്ലബ് മലയാള വിഭാഗം 2019ലെ ഓണാഘോഷങ്ങളോടനുബന്ധിച്ചു നടത്തുന്ന കലാമത്സരങ്ങള്‍ക്ക് മെയ് രണ്ടിന് തുടക്കമാകും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അപേക്ഷാ ഫോം www.malwingoman.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടാതെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ദാര്‍സൈത്ത് ഓഫീസും മലയാള വിഭാഗം റൂവി ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ…

ക്രൈസ്തവ സമൂഹം വിശുദ്ധ വാരത്തിലേക്ക്

മസ്‌കത്ത്: ഒമാനിലെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരത്തിലേക്ക്. റൂവി, സലാല, സുഹാര്‍, ഗാല എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഓശാനയുടെ പ്രത്യേകമായ ശുശ്രുഷകളും പ്രദിക്ഷണങ്ങളും നടന്നു. റൂവി ഓര്‍ത്തഡോക്‌സ് സിറിയന്‍ ഇടവകയില്‍ യൂഹാനോന്‍ തേവോദോറോസും സുഹാര്‍ സെന്റ് ജോര്‍ജ് ഇടവകയില്‍ എബ്രഹാം എപ്പിപ്പാനിസും ഗാല മാര്‍തസമുനി ദേവാലയത്തില്‍ പൗലോസ് ഐറേനിയോസും…

വി ഹെല്‍പ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്‌കത്ത്: വി ഹെല്‍പ്പ് ബി ഡി കെ ഒമാന്‍ ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബര്‍ക ബദര്‍ അല്‍ സമ ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ 61 പേര്‍ രക്തം ദാനം ചെയ്തു. വി ഹെല്‍പ്പ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

ഒമാന്‍ മലയാളി മിടുക്കന്‍ – മിടുക്കി മെഗാ മത്സരം സെപ്തംബര്‍…

മസ്‌കത്ത്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒമാന്‍ പ്രൊവിന്‍സ് ഒമാന്‍ മലയാളി മിടുക്കന്‍-മിടുക്കി പുരസ്‌കാരം നല്കുന്നു. ആറാം ക്ലാസ് മുതല്‍ 12ാം തരം വരെയുള്ള ഒമാനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലൂടെ നടത്തുന്ന മത്സരത്തില്‍ ജൂണ്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 99363214,…