ഒമാനിൽ പ്രതിദിന കോവിഡ് ബാധിതർ 700 കടന്നു; രോഗമുക്തി നിരക്ക് കുറയുന്നു

covid updates oman

ഒമാനിൽ ആശങ്കയുയർത്തി കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 718 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. .

ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,09,588 ആയി. ഇതിൽ 3,01,287പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 113 പേർക്ക് രോഗം ഭേദമായി. 97.3 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 4119 പേരാണ് കോവിഡിനെ തുടർന്ന് ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 59 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 6 പേർ ഐ.സി.യുവിലാണ്.