അൽ ബുറൈമി ഗവർണറേറ്റിൽ വൻ തീപിടുത്തം; ഒരാൾക്ക് പരിക്ക്

ഒമാനിലെ അൽ ബുറൈമി ഗവർണറേറ്റിലുള്ള വീട്ടിലുണ്ടായ തീപിടുത്തത്തിൽ ഒരാൾക്ക് പരിക്ക്. ഗവർണറേറ്റിലെ തെക്കൻ ഒഖ്ദ ഏരിയയിലാണ് വൻ അപകടമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ തീയണയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിരിക്കുകയാണ്. അപകടത്തിൽ പരുക്കേറ്റയാളെ അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്.