![covid updates oman covid updates oman](https://omanmalayalam.com/wp-content/uploads/2021/10/OMAN-FACEBOOK-TAG-pk-exchange-1-1-696x365.jpg)
ഒമാനിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയുന്ന കോവിഡ് കേസുകളുടെ എണ്ണം 1600 കടന്നു. പുതിയതായി 1619 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,16,472 ആയി. ഇതിൽ 3,03,112 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 350 പേർക്ക് രോഗം ഭേദമായി. 95.8 ശതമാനമാണ് രോഗമുക്തി നിരക്ക്.
കോവിഡിനെ തുടർന്ന് 2 മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4124 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 121 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 15 പേർ ഐ.സി.യുവിലാണ്.