ഒമാനിലെ ആദ്യ ഇലക്ട്രിക് കാർ ഞായറാഴ്ച വിപണിയിലെത്തും

ഒമാനിൽ നിർമ്മിച്ച ആദ്യ ഇലക്ട്രിക് കാർ ഞായറാഴ്ച വിപണിയിലെത്തും. ‘മെയ്സ്’ കമ്പനിയാണ് രാജ്യത്തെ ആദ്യ ഇലക്ട്രിക് കാർ നിർമ്മാതാക്കൾ. പരമാവധി മണിക്കൂറിൽ 280 കിലോമീറ്റർ വരെയാണ് കാറിന്റെ വേഗത. 4.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. 100 ശതമാനം കാർബൺ ഫൈബർ ഉപയോഗിച്ചാണ് കാറിന്റെ ബോഡി മുഴുവനായി നിർമ്മിച്ചിരിക്കുന്നത്.