സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ് പദ്ധതി; പുതിയ ഭാഗം തുറന്നു

മസ്‌കത്ത്: സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ് പദ്ധതിയുടെ 7 കിലോമീറ്റർ പുതിയ ഭാഗം തുറന്നു നൽകി ഒമാൻ ഗതാഗത മന്ത്രാലയം. അൽ കാമിലിലെ വിലായാത്തുകൾക്കും സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ അൽ വാഫിക്കും സൂറിനും ഇടയിലുള്ള ഭാഗമാണിത്. പുതിയ പാത തുറന്നതോടെ റോഡ് സുരക്ഷ മെച്ചപ്പെടുകയും ഗതാഗത തിരക്ക് കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിലും വിലായത്തുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഗവർണറേറ്റിലെ സാമ്പത്തിക, ടൂറിസം, വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും അധികൃതർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് പുതിയ റോഡിന്റെ ഉദ്ഘാടനമെന്നും അധികൃതർ അറിയിച്ചു.