ലോകകപ്പ് യോഗ്യത: ഒമാൻ ഇന്ന് ചൈനയുമായി ഏറ്റുമുട്ടും

ലോകകപ്പ് യോഗ്യതയ്ക്കായുള്ള അവസാന മത്സരത്തിൽ ഒമാൻ ഇന്ന് ചൈനയുമായി ഏറ്റുമുട്ടും. ഇന്ന് രാത്രി 8 മണിക്ക് സുൽത്താൻ ഖബൂസ് സ്പോർട്സ് കോംപ്ലക്സിൽ ആകും മത്സരം നടക്കുക. സ്വന്തം കാണികൾക്ക് മുന്നിൽ ഒമാൻ കളിക്കുന്ന അവസാന ലോകകപ്പ് യോഗ്യത മത്സരമാകുമിത്. ഒമാൻ ഉൾപ്പെടുന്ന ഗ്രുപ്പ് ബിയിൽ നിന്നും ജപ്പാനും, സൗദി അറേബ്യയും ഇതിനോടകം ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സര ഫലം അപ്രസക്തമാണ്.