കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; ഒരാൾ മരണപ്പെട്ടു

ഒമാനിൽ കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലാണ് സംഭവം. വിലായത്തിലെ ഹർമൗൽ മേഖലയിൽ കിണർ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.