ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 83 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,686 ആയി. ഇതിൽ 3,83,681 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 189 പേർക്ക് രോഗം ഭേദമായി. 98.7 ശതമാനമാണ് രോഗമുക്തി നിരക്ക്.
കോവിഡിനെ തുടർന്ന് പുതിയതായി ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 4254 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 41 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേർ ഐ.സി.യുവിലാണ്.