ഒമാനിലെ അൽ മവേല സെൻട്രൽ പഴം – പച്ചക്കറി മാർക്കറ്റിൽ ഈദ് ദിനങ്ങളിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ ഇനിയുള്ള ദിവസങ്ങളിൽ രാവിലെ 4.30 മുതൽ രാത്രി 10 വരെയാകും മാർക്കറ്റ് പ്രവർത്തിക്കുക. റമദാൻ 27ന് (ഏപ്രിൽ 29) മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതാണ്. ഉപഭോക്താകൾക്ക് രണ്ടാം നമ്പർ ഗേറ്റ് വഴി മാർക്കറ്റിനുള്ളിൽ പ്രവേശിക്കാം. പെരുന്നാൾ ദിവസങ്ങളിൽ മാർക്കറ്റ് അവധിയായിരിക്കും.