ഇന്നലെ പുറപ്പെടേണ്ടിയിരുന്ന മസ്‌കറ്റ് – കണ്ണൂർ എയർ ഇന്ത്യ എകസ്പ്രെസ് ഇതുവരെ സർവീസ് നടത്തിയില്ല ; യാത്രക്കാർ ആശങ്കയിൽ

ഇന്നലെ (ശനിയാഴ്ച )മസ്കറ്റിൽ നിന്നും രാത്രി 10 മണിക്ക് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ സർവീസ് നടത്തിയില്ല. കുട്ടികളും സ്ത്രീകളും വിസിറ്റ് വിസ കഴിഞ്ഞു മടങ്ങുന്നവരുമടക്കമുള്ള യാത്രക്കാർ ആശങ്കയിലാണ്. സാങ്കേതിക തകരാറാണ് വിമാനം പുറപ്പെടാൻ വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്.

ബോർഡിങ്‌ പാസ്​ നൽകി ലഗേജ്‌ കയറ്റിവിട്ടു യാത്രക്കാർ ഗേറ്റിന് മുന്നിൽ ഇരിക്കുമ്പോഴാണ് വിമാനം വൈകുമെന്ന വിവരം ലഭിക്കുന്നത്. മൂന്ന് മണിക്കൂറുകൾക്ക് ശേഷം വീണ്ടും അറിയിപ്പ് നൽകി വിമാനം പുറപ്പെടുന്നതിന് അധികം തമാസമുണ്ടാകുമെന്ന്. യാത്രക്കാർ ഹോട്ടലിലേക്ക് മാറണമെന്ന് നിർദേശം നൽകി ലഘുഭക്ഷണം നൽകി.

ഇന്ന് ഇപ്പോൾ ഉച്ചക്ക്​ ഒരുമണിയായിട്ടും ഇതുവരെ അറിയി​പ്പൊന്നും നൽകിയിട്ടില്ല.
ഇനി എപ്പോഴാണ് വിമാനം പുറപ്പെടുന്നത് എന്ന് പറയാൻ അധികൃതർക്ക് ആവുന്നുമില്ല. അനിശ്ചിതത്വത്തിൽ കഴിയുകയാണ് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ.