സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തുന്നു : തീരുമാനത്തിനെതിരെ പ്രതികരിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തുന്നതിനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്. 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തുമ്പോൾ ഇന്ത്യയിൽ സ്വർണ്ണാഭരണങ്ങളുടെ വില വലിയ രീതിയിൽ ഉയരും. ഗൾഫ് രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ 15 ശതമാനത്തിൽ കൂടുതൽ ആകും ഇന്ത്യയിലെ സ്വർണ്ണ വില. ഇത് ഇന്ത്യയിലെ സ്വർണ്ണവില ഉയർത്തുന്നതിന് പുറമെ രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമാകും. ഇത് മൂലം ലക്ഷക്കണക്കിന് ഇന്ത്യക്കാർ താമസിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ സ്വർണ്ണവ്യാപാര മേഖലയിൽ വലിയ വർധനവുണ്ടാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.