ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഒമാൻ

മസ്‌കറ്റ്: ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തെ ഒമാൻ അപലപിച്ചു. ഗാസയ്‌ക്കെതിരായ ഇസ്രായേൽ അധിനിവേശത്തെ അപലപിക്കുന്ന ഒമാൻ സുൽത്താനേറ്റ്, ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

“ഗസ്സയിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളെ ഒമാൻ സുൽത്താനേറ്റ് അപലപിക്കുകയും ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതായി” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.