ഇബ്രിയിൽ 14,000 ചാക്ക് പുകയില പിടികൂടി

മസ്‌കത്ത്: ഇബ്രി വിലായത്തിൽ 14,000 ലധികം ചാക്ക് പുകയില കൈവശം വെച്ച പ്രവാസിയെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. “അൽ ദാഹിറ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് വിലായത്ത് ഇബ്രിയിലെ ഒരു ഗ്രാമത്തിൽ ഒരു പ്രവാസി തൊഴിലാളിയുടെ കൈയിൽ നിന്നാണ് വലിയ അളവിൽ പുകയില പിടിച്ചെടുത്തത്. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിലും സുരക്ഷയിലും സ്വാധീനം ചെലുത്തുന്ന നിരോധിത വസ്തുക്കളുടെ വ്യാപനത്തെ ചെറുക്കുന്നതിന് വിവിധ ഗവർണറേറ്റുകളിലെ വിവിധ ഡയറക്ടറേറ്റുകളും വകുപ്പുകളും പ്രതിനിധീകരിക്കുന്ന ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്,” സിപിഎ വ്യക്തമാക്കി.