തെറ്റായ കാലാവസ്ഥാ പ്രവചനത്തിന് ഒമാനിൽ 50,000 റിയാൽ വരെ പിഴ

മസ്‌കത്ത്: സുൽത്താനേറ്റിനെ ബാധിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ അനധികൃത പ്രവചനങ്ങളും മുന്നറിയിപ്പുകളും പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങൾക്കും വ്യക്തിഗത അക്കൗണ്ടുകൾക്കും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത് സിവിൽ ഏവിയേഷൻ നിയമത്തിന്റെ ലംഘനമാണെന്നും 50,000 ഒമാൻ റിയൽ വരെ പിഴ ഈടാക്കുമെന്നും അല്ലാത്തപക്ഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ ഒമാനി കാലാവസ്ഥാ അതോറിറ്റി നൽകിയതിന് വിരുദ്ധമായ പ്രവചനങ്ങളും മുന്നറിയിപ്പുകളും പ്രസിദ്ധീകരിക്കുന്ന നിരവധി മാധ്യമങ്ങളും വ്യക്തിഗത അക്കൗണ്ടുകളും നിരീക്ഷിച്ചതായി സിഎഎ പ്രസ്താവനയിൽ പറഞ്ഞു.