മസ്കത്ത്: വാദികളിൽ റിസ്ക് എടുക്കരുതെന്ന് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി റുസ്താഖിലെ വാദി അൽ-ഹുഖൈനിൽ പൗരൻ മുങ്ങിമരിച്ചു.
“സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിലെ റെസ്ക്യൂ ടീമുകൾ റുസ്താഖിലെ വിലായത്തിലെ വാദി അൽ ഹൊഖൈൻ അരുവിയിൽ ഒരു പൗരൻ മുങ്ങിമരിച്ചതായി സ്ഥിതീകരിച്ചു. അവിടെ പൗരന്മാർ അദ്ദേഹത്തെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല” അതോറിറ്റി പറഞ്ഞു.