മസ്കത്ത്: 15 മില്യൺ ഒമാൻ റിയാൽ ചെലവിൽ ദോഫാർ ഗവർണറേറ്റിലെ വിലായത്ത് അൽ മസിയോന ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നു.
2022 മാർച്ചിൽ ആരംഭിച്ച ദോഫാർ ഗവർണറേറ്റിലെ വിലായത്ത് അൽ മസിയോണ ഹോസ്പിറ്റലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 90,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തുടരുകയാണ്. ഏകദേശം 15,276 ചതുരശ്ര മീറ്ററാണ് ആശുപത്രിയുടെ നിർമ്മാണ വിസ്തീർണ്ണം, മൊത്തം 15,359,970 ഒഎംആർ ആണ് ചെലവ് എന്നും ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) പ്രസ്താവനയിലൂടെ അറിയിച്ചു.