റോയൽ ഒമാൻ പൊലീസ് ട്രാഫിക് നിയന്ത്രണങ്ങൾ ശക്തമാക്കി

ഒമാനിലെ സ്കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിച്ച സാഹചര്യത്തിൽ റോയൽ ഒമാൻ പൊലീസ് ട്രാഫിക് നിയന്ത്രണങ്ങൾ ശക്തമാക്കി. സ്കൂളുകളിലേക്കുള്ള റോഡുകളിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്ത് കൂടി വാഹനം ഓടിക്കുന്നവർ നിർബന്ധമായും വേഗത കുറയ്ക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.