ഒമാനിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു: നിരവധി പേർക്ക് പരിക്ക്

മസ്‌കറ്റ്: അൽ വുസ്ത ഗവർണറേറ്റിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

“ഇന്ന് വൈകുന്നേരം, മാഹൗട്ട് ഹെൽത്ത് സെന്ററിൽ ഒരു വാഹനാപകടത്തിൽ ഒരാൾ മരണമടഞ്ഞു. സംഭവത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 4 പേർ സാരമായ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തു. ഇവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഡയറക്ടറേറ്റ് അൽ വുസ്ത ഗവർണറേറ്റിലെ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് പ്രസ്താവനയിലൂടെ അറിയിച്ചു.