മസ്കറ്റ്: ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനെ സുൽത്താൻ ഹൈതം ബിൻ താരിക് ഒമാനിലേക്ക് സ്വാഗതം ചെയ്തു.
ഒമാൻ സുൽത്താനേറ്റിൽ ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഇവിടെയെത്തിയ ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനെയും രാജ്ഞി റാനിയ അൽ അബ്ദുല്ലയെയും റോയൽ എയർപോർട്ടിൽ സ്വാഗതം ചെയ്യുന്ന പാർട്ടിക്ക് സുൽത്താൻ ഹൈതം ബിൻ താരിക് നേതൃത്വം നൽകിയതായി ഒമാൻ. വാർത്താ ഏജൻസി വ്യക്തമാക്കി.