ഒമാനും ജോർദാനും തമ്മിൽ ഏഴ് കരാറുകളിൽ ഒപ്പുവച്ചു

മസ്കത്ത്: ഒമാൻ സുൽത്താനേറ്റും ജോർദാനും തമ്മിൽ വിവിധ മേഖലകളിൽ ഏഴ് കരാറുകൾ ഒപ്പുവച്ചു.

വ്യാവസായിക മേഖലകൾ, മത്സര സംരക്ഷണം, കുത്തക വിരുദ്ധത, ഖനനം, തൊഴിൽ, ചരിത്രപരമായ ഡോക്യുമെന്റേഷൻ, ഡോക്യുമെന്റ്, ആർക്കൈവ് മാനേജ്മെന്റ്, വിവരങ്ങൾ എന്നീ മേഖലകളിലെ ഏഴ് ധാരണാപത്രങ്ങളും രണ്ട് എക്സിക്യൂട്ടീവ് പ്രോഗ്രാമുകളും ഒമാനും ജോർദാനും അൽ ആലം പാലസിൽ ഒപ്പുവെച്ചതായി ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) റിപ്പോർട്ട് ചെയ്തു. ഇൻഷുറൻസ് മേഖലയുടെ മേൽനോട്ടം കൂടാതെ ഉപഭോക്തൃ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷൻ, ടൂറിസം സഹകരണം എന്നിവയും കരാറുകളിൽ ഉൾപ്പെടുന്നു.