150-ലധികം ആളുകളുടെ ഒമാനി പൗരത്വം പുനഃസ്ഥാപിച്ച് രാജകീയ ഉത്തരവ്

 

മസ്‌കറ്റ്: രാജകീയ ഉത്തരവിലുടെ 150-ലധികം പേരുടെ ഒമാനി പൗരത്വം സുൽത്താൻ ഹൈതം ബിൻ താരിക് പുനഃസ്ഥാപിച്ചു.

64/2022 നമ്പർ രാജകീയ ഉത്തരവിലൂടെയാണ് 180 പേരുടെ ഒമാനി പൗരത്വം സുൽത്താൻ ഹൈതം ബിൻ താരിക് പുനഃസ്ഥാപിച്ചത്.

അതേസമയം മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അഹമ്മദ് അൽ മാലിക്, അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ മാലിക്, ഷമ്മ ബിൻത് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ മാലിക്, ഹെസ്സ ബിൻത് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ മാലിക്, ഫാത്തിമ ബിൻത് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ മാലിക് എന്നീ അഞ്ച് പേർക്ക് ഒമാനി, എമിറാത്തി പൗരത്വങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള ലൈസൻസ് നൽകിക്കൊണ്ടുള്ള രാജകീയ ഡിക്രി നമ്പർ 63/2022 സുൽത്താൻ രാജാവ് പുറപ്പെടുവിക്കുകയും ചെയ്തു.