പ്രവാസി ഭവന പദ്ധതി സബ്‌സിഡിക്ക് അപേക്ഷിക്കാം

മസ്‌കത്ത്: പ്രവാസി ഭവന പദ്ധതി പ്രകാരമുള്ള സബ്‌സിഡിക്കായി അപേക്ഷ ക്ഷണിച്ചു. കേരള പ്രവാസി ക്ഷേമ ബോര്‍ഡാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

നവംബര്‍ 15 മുതല്‍ 31 വരെ അര്‍ഹതയുള്ള പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി www.pravasikerala.org എന്ന പോർട്ടലിൽ ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സമിതി കിട്ടുന്ന അപേക്ഷകളിൽ സൂക്ഷ്മ പരിശോധന നടത്തിയായിരിക്കും സബ്സിഡി അനുവദിക്കുക.

കൂടുതൽ വിവരങ്ങൾക്ക് +968 9933 5751 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ അറിയിച്ചു.