ഒമാനിൽ താപനില പൂജ്യത്തിന് താഴെ രേഖപ്പെടുത്തി

മസ്‌കറ്റ്: അൽ ദാഹിറ ഗവർണറേറ്റിൽ ഉൾപ്പെടെ പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെ താപനില രേഖപ്പെടുത്തി.

2022 ഡിസംബർ 25 ഞായറാഴ്‌ച മുതൽ തുടർച്ചയായി പെയ്യുന്ന മഴയ്‌ക്ക് ശേഷം, ഒമാൻ സുൽത്താനേറ്റ് ഒരാഴ്‌ചയ്‌ക്കുള്ളിൽ അനുഭവപ്പെട്ട രണ്ട്‌ അന്തരീക്ഷ ന്യൂനമർദം മൂലം, ഇബ്രിയിലെ വിലായത്തിലെ ജബൽ അൽ സരത്ത്‌ ഉൾപ്പെടെ എല്ലാ വിലായത്തുകളിലും ഗവർണറേറ്റുകളിലും താപനില കുറഞ്ഞു -2 സെൽഷ്യസിലെത്തി.

മുസന്ദം ഗവർണറേറ്റ് തീരങ്ങളിലും ഒമാൻ കടലിലും അറബിക്കടലിലും കടൽ തിരമാലകൾ ഉയരാൻ കാരണമായ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്ന പ്രതീക്ഷയെക്കുറിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി ഇന്നലെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റ് മിക്ക ഗവർണറേറ്റുകളിലും താപനിലയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും അൽ-ബുറൈമി, അൽ-ദാഹിറ, അൽ-വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും സിഎഎ വ്യക്തമാക്കി.