ലോകകപ്പ് യോഗ്യത : ഒമാൻ ഇന്ന് ഓസ്ട്രേലിയയെ നേരിടും

2022 ഖത്തർ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാൻ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഒമാൻ സമയം രാത്രി 10.30ന് ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക. നിലവിൽ ബംഗ്ലാദേശ്, ജപ്പാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തിയ ഒമാൻ മികച്ച ഫോമിലാണ്. ഏഷ്യൻ യോഗ്യത റൗണ്ടിലെ ഗ്രുപ്പ് ബിയിൽ മൂന്നാമതാണ് ഒമാൻ ഉള്ളത്. ഗ്രുപ്പിൽ ഓസ്ട്രേലിയ ആണ് ഒന്നാമത്. സൗദി രണ്ടാം സ്ഥാനത്തും തുടരുന്നു.