കേരളം കടക്കെണിയിൽ അല്ല: ധനമന്ത്രി കെ.എൻ.ബാലഗോപാൽ| ബജറ്റ് അവതരണം തുടങ്ങി

കേരളം കടക്കെണിയിൽ അല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വായ്പയോടുള്ള സംസ്ഥാന സമീപനത്തിൽ മാറ്റമില്ല. വായ്പ എടുത്ത് വികസന പ്രവർത്തനം നടത്തണം. ബദൽ വികസന നയങ്ങൾക്ക് കേന്ദ്ര നയം തിരിച്ചടിയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ഫെഡറൽ മൂല്യം സംരക്ഷിക്കാൻ വിവിധ സംസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.