ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

മസ്കത്ത്: കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സക്ക് ഒരു വർഷം മുമ്പ് നാട്ടിൽ എത്തിയ പ്രവാസി നിര്യാതനായി. കോഴിക്കോട് ഏറാമലയിൽ പരേതനായ കുനിയിൽ കുഞ്ഞമ്മദിൻറെ മകൻ അബ്ദുല്ല (35) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 11ന് എറണാകുളത്തെ ആശുപത്രിയിൽ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ നടന്നിരുന്നു. എന്നാൽ, ഇന്നലെ ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. മബേലയിൽ കോഫിഷോപ്പ് ജീവനക്കാരനായിരുന്നു.

മാതാവ്: മറിയം. ഭാര്യ: ജസ്മിന. മക്കൾ: അസ്റ മെഹറിഷ്, ഐസിൻ അബ്ദുല്ല. സഹോദരങ്ങൾ: നൗഫൽ (ഒമാൻ), താഹിറ.