മസ്‌കറ്റ് ഗവർണറേറ്റിലെ വികസന പരിപാടികൾ ചർച്ച ചെയ്ത് ഗവർണറേറ്റിന്റെ വികസന സമിതി

മസ്‌കറ്റ്: ഗവർണറേറ്റിന്റെ വികസന സമിതിക്കായി നിർദേശിച്ച പരിപാടികൾ മസ്‌കറ്റ് ഗവർണറേറ്റിലെ മുനിസിപ്പൽ കൗൺസിൽ ചർച്ച ചെയ്തു. ഈ പ്രോഗ്രാമുകളിൽ അടിസ്ഥാന സൗകര്യ പദ്ധതികൾ, നഗര ആസൂത്രണവും രൂപകൽപ്പനയും, ഭൂവിനിയോഗവും വാണിജ്യ മേഖലകളുടെ വികസനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

മസ്‌കറ്റ് ഗവർണറും കൗൺസിൽ ചെയർമാനുമായ സയ്യിദ് ഹിലാൽ ബിൻ സൗദ് അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിന്റെ രണ്ടാം യോഗം അൽ അമേറാത്തിലെ വിലായത്തിൽ ഒട്ടക പ്രദർശനത്തിനായി നിർദേശിച്ച സ്ഥലത്തിനും അംഗീകാരം നൽകി.കൗൺസിൽ പ്രസക്തമായ ഒരു കൂട്ടം വിഷയങ്ങൾ ചർച്ച ചെയ്യുകയും അവയിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.