ഒമാൻ-ബ്രിട്ടൻ സംയുക്ത സൈനിക അഭ്യാസം “മാജിക് കാർപെറ്റ് 2023” സമാപിച്ചു

മസ്കത്ത്: ഒമാൻ-ബ്രിട്ടൻ സംയുക്ത സൈനികാഭ്യാസമായ മാജിക് കാർപെറ്റ് 2023ന്റെ പ്രവർത്തനങ്ങൾ വ്യാഴാഴ്ച ദോഫാർ ഗവർണറേറ്റിലെ ഡ്രിൽ സോണിൽ സമാപിച്ചു. റോയൽ നേവി ഓഫ് ഒമാൻ (RNO), സുൽത്താന്റെ സ്പെഷ്യൽ ഫോഴ്സ് (SSF) എന്നിവയുടെ പിന്തുണയോടെ റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ (RAFO), ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് എന്നിവർ ചേർന്നാണ് ഡ്രിൽ നടത്തിയത്.

സംയുക്ത സഹകരണത്തിന്റെ അടിസ്ഥാനത്തിൽ സംയുക്ത പരിശീലന എയർ ഓപ്പറേഷനുകൾ നടപ്പിലാക്കുക, ഒമാൻ സുൽത്താനേറ്റും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സൈനിക വൈദഗ്ധ്യം പങ്കിടുക എന്നിവയാണ് ഈ ഡ്രില്ലില്ലിലൂടെ ലക്ഷ്യമിടുന്നത്.